“വെളുത്തുള്ളികഴിക്കൂ ആരോഗ്യം നിലനിര്‍ത്തൂ”.

177

ധാരാളം ആൻറ്റി ഓക്സിഡൻറ്റുകൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.വിറ്റാമിൻ സി,കെ,മാംഗനീസ്,സെലിനീയം നാരുകൾ,ഇരുമ്പ്,കാത്സ്യം ,ഫോസ്ഫറസ്, കോപ്പർ, പൊട്ടാസ്യം ഇവയെല്ലാം ആണ് അവ .

നമ്മുടെ ഭക്ഷണത്തിൽ നാം എല്ലായ്പ്പോഴും ഇവ ഉപയോഗിക്കുന്നത് കൊണ്ട് അതിന്‍റെ ഗുണം ശരീരത്തിന് കിട്ടുകയും ചെയ്യും . ആരോഗ്യത്തിനും,ചർമ്മ സംരക്ഷണത്തിനും വെളുത്തുള്ളിയിലെ ആന്‍റി ഓക്സിഡൻറ്റുകൾ നമ്മെ സഹായിക്കുന്നു.

വെളുത്തുള്ളി ചായ കുടിക്കുന്നത്ശരീരത്തിലെ കൊഴുപ്പ് കുറച്ച് തടികുറയ്ക്കാൻ സഹായിക്കുന്നു.  ദഹനകേടിനും,ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്കും,ശരീരത്തിലെ നീർകെട്ടിനും വെളുത്തുള്ളി ചതച്ചിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ ചുമ, ജലദോഷം,പനി എന്നിവയ്ക്കും അണുബാധ പോലുള്ള അസുഖങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ സംയുക്തം ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു .

ആമാശയത്തിലും ,വൻകുടലിലും ഉണ്ടാകുന്ന ക്യാൻസർ ഏറെ കുറെ തടയുവാനും വെളുത്തുള്ളിക്കു സാധി ക്കുന്നു.

നമ്മുടെ ഭക്ഷണത്തിൽ ഒന്നോ രണ്ടോ വെളുത്തുള്ളി ഉൾപ്പെടുത്താൻ നമ്മൾ എപ്പോഴും ശ്രദ്ധിക്കണം.