2539

അരൂതയുടെ ഔഷധഗുണങ്ങൾ

അരൂതയുടെ ശാസ്ത്രീയ നാമം റൂട്ടാ ഗ്രാവിയോളെന്‍സ് (Ruta graveolens) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ഗാര്‍ഡന്‍ റൂ (Garden Rue) എന്ന് പറയുന്നു.തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ അസാധാരണ കഴിവുണ്ട്. തീവ്രമായ ഔഷധവീര്യം മൂലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്. രണ്ടു വര്‍ഷത്തിലധികം ചെടി നിലനില്‍ക്കാറില്ല.

അരൂതയുടെ ഇലകളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന എണ്ണ വളരെയേറെ ഔഷധ ഗുണമുള്ളവയാണ്. കൂടാതെ ഇതിന്റെ ഇലകള്‍ കൈക്കുള്ളില്‍ വെച്ച് തിരുമ്മിയാല്‍ അവയ്‌ക്ക് കാച്ചിയ വെളിച്ചെണ്ണയുടെ മണം അനുഭവപ്പെടുന്നു എന്നാണ് പറയപ്പെടുന്നത്.കുട്ടികളില്‍ ഉണ്ടാകുന്ന അപസ്മാരത്തിന് അരൂതയില്‍ കാണപ്പെടുന്ന ഗുളിക രൂപത്തിലുള്ള പുഴുക്കളെ എണ്ണയില്‍ തിളപ്പിച്ച് പത്ത് തുളളി വീതം ദിവസത്തില്‍ ഒരു നേരം നല്‍കിയാല്‍ അപസ്മാരത്തിന് ആശ്വാസം ലഭിക്കും എന്നാണ് പറയപ്പെടുന്നത്.

കൂടാതെ കുട്ടികളിലെ പനി, ശ്വാസംമുട്ടല്‍ എന്നീ അസുഖങ്ങള്‍ക്ക്, അരൂത സമൂലം ഇടിച്ചുപിഴഞ്ഞെടുത്ത നീരില്‍ സമം വെളിച്ചെണ്ണയും പശുവിന്‍ നെയ്യ്‌ചേര്‍ത്ത് അരൂതയുടെ ഇലതന്നെ അരച്ച് കല്‍ക്കണ്ടം ചേര്‍ത്ത് ചെറിയ ചൂടില്‍ വേവിച്ച് കട്ടിയാകുമ്പോള്‍ അരിച്ച് ഒരു തവണ ഏഴോ പതിനാലോ തുള്ളിവീതം കഴിക്കുകയും, ശരീരമാസകലം പുരട്ടുകയും ചെയ്താല്‍ ആശ്വാസം ലഭിക്കും. കൂടാതെ ഈ ഔഷധം അതിസാരം, വയറുവേദന തുടങ്ങിയ അസുഖങ്ങള്‍ക്കും ഉപയോഗപ്രദമാണ്.

ചില ഔഷധപ്രയോഗങ്ങൾ

1.അരുതയിലയുടെ നീരും തേനും ചേർത്ത് കഴിച്ചാൽ മഞ്ഞപിത്തം ശമിക്കും.

2.അരുതയുടെ ഇല ഉണക്കിപ്പൊടിച്ച് ജാതിക്കയും,ഏലത്തരിയും ,കായാമ്പൂവും ചേർത്ത് കഴിച്ചാൽ ദഹനക്കേട് പൂർണ്ണമായും മാറും.

3.അരുതയുടെ ഇലയുടെ നീര് കഴിച്ചാൽ പീനസവും കഫക്കെട്ടും മാറും.

4.അരുതയുടെ ഇലയുടെ നീര് രണ്ടു തുള്ളി വീതം മൂക്കിൽ ഇറ്റിച്ചാൽ മൂക്കടപ്പ് മാറാൻ വളരെ ഫലപ്രദമായ ഒരു മരുന്നാണ്.

5.അരുതയിലെയും പച്ചമഞ്ഞളും ചേർത്തരച്ച് ശുദ്ധമായ വെളിച്ചെണ്ണയിൽ ചാലിച്ച് സൂര്യപ്രകാശത്തിൽ വെച്ച് ഇതിലെ ജലാംശം വറ്റിച്ചെടുത്ത എണ്ണ കുട്ടികളെ തേപ്പിച്ചു കുളിപ്പിച്ചാൽ കരപ്പൻ, ചൊറി തുടങ്ങിയ ത്വക്ക് രോഗങ്ങൾ പാടെ മാറികിട്ടും.

8.കുട്ടികൾക്കുണ്ടാകുന്ന പനി ,കഫക്കെട്ട് വയറുവേദന തുടങ്ങിയ രോഗങ്ങൾക്ക് അരുത സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കൊടുത്താൽ മതിയാകും.

9.കുട്ടികൾക്കുണ്ടാകുന്ന വിരശല്യത്തിന് അരുതയുടെ ഇലയുടെ നീര് രണ്ടോ മൂന്നോ തുള്ളി ചൂടുവെള്ളത്തിൽ കലക്കി കൊടുത്താൽ വിരശല്യം മാറും.

10.അരുതയിലയും സ്വല്പം കുരുമുളകും കൂടി ചേർത്തരച്ച് മുലപ്പാലിൽ ചാലിച്ച് ഞങ്ങൾക്കു കൊടുത്താൽ കുഞ്ഞുങ്ങളിലെ പനിയും കഫക്കെട്ടും മാറികിട്ടും