2202

പർപ്പിൾ കാബേജിന്റെ ആരോഗ്യഗുണങ്ങൾ

ഇലക്കറികളില്‍പ്പെട്ട ഒന്നാണ് കാബേജ്. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളത് ഇതിനാണ്. ഇളം പച്ചനിറത്തിലുള്ള കാബേജാണ് സാധാരണയായി നാം ഉപയോഗിക്കാറ്. എന്നാല്‍ പര്‍പ്പിള്‍ അഥവാ വയലറ്റ് നിറത്തിലുള്ള കാബേജും വിപണിയില്‍ ലഭ്യമാണ്. റെഡ് കാബേജ് എന്നുകൂടി പേരുള്ള വയലറ്റ് കാബേജിനും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്.

പോഷകങ്ങൾ നിറഞ്ഞ പർപ്പിൾ കാബേജിൽ ആന്റിഓക്സിഡന്റുകളും അവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം സന്തുലിതമാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. പർപ്പിൾ കാബേജിൽ വൈറ്റമിൻ സി, കെ, കാൽസ്യം, മാംഗനീസ്, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

പർപ്പിൾ കാബേജിന് പച്ച കാബേജിനേക്കാൾ പോഷകഗുണമുണ്ട്. കാരണം അതിൽ സസ്യ സംയുക്തങ്ങൾ കൂടുതൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഫൈബർ, പ്രോട്ടീൻ, വൈറ്റമിൻ സി, കെ, ഇ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം തുടങ്ങിയവയും പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട്.

പർപ്പിൾ കാബേജിലെ ഡയറ്ററി ഫൈബർ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ (എസ്‌എസ്‌എഫ്‌എ) പോലുള്ള പ്രധാന മൈക്രോബിയൽ മെറ്റബോളിറ്റുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. നാരുകളാൽ സമ്പുഷ്ടമായ പർപ്പിൾ കാബേജ് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പർപ്പിൾ കാബേജ് ശരീരത്തിൽ നാരുകൾ കൂടുതലുള്ളതിനാൽ അധിക ഈസ്ട്രജനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

വയലറ്റ് ക്യാബേജ് ഒരു കപ്പു കഴിച്ചാല്‍ 216 മില്ലീഗ്രാം പൊട്ടാസ്യം ലഭിക്കും. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഇത് ഉത്തമമാണ്.

ഇതിലടങ്ങിയിരിക്കുന്ന സള്‍ഫര്‍ കൊളസ്ട്രോള്‍, യൂറിക് ആസിഡ് എന്നിവ കുറയ്ക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ക്യാന്‍‌സര്‍ തടയുന്നതിനും ഈ ഇലക്കറി ഉത്തമമാണ്.

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന വൈറ്റമിന്‍ കെ, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വൈറ്റമിന്‍ സി, ചര്‍മ്മത്തിന് തിളക്കം നല്‍കുന്ന വൈറ്റമിന്‍ സി, ഇ, എ എന്നിവയും ധാരാളമായി വയലറ്റ് നിറത്തിലുള്ള കാബേജില്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.വൈറ്റമിന്‍ കെ ധാരാളമുള്ളതുകൊണ്ടതുന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് വയലറ്റ് ക്യാബേജ് .